KeralaLatest NewsIndia

മനിതിക്കെതിരെ മധുരയിലും പ്രതിഷേധം: വാഹനത്തിനു നേരെ ആക്രമണം

തേനി-മധുര ദേശീയപാതയില്‍ വച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു.

മധുര: ശബരിമല ദര്‍ശനത്തിന് സാധിക്കാതെ മടങ്ങിയ തമിഴ്നാട്ടിലെ മനിതി സംഘത്തിന്‍റെ വാഹനത്തിന് നേരെ ആക്രമണം. തമിഴ്നാട്ടില്‍ വച്ചാണ് മനിതി സംഘം സ‍ഞ്ചരിച്ച വാനിന് നേരെ ആക്രമണമുണ്ടായത്. തേനി-മധുര ദേശീയപാതയില്‍ വച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു.

തമിഴ്നാട് പൊലീസിന്‍റെ സുരക്ഷയിലാണ് ഇവര്‍ ചെന്നൈയിലേക്ക് മടങ്ങുന്നത്. സംഘത്തില്‍ ചിലര്‍ മധുരയില്‍ ഇറങ്ങി. ഇന്നലെ കേരളത്തിൽ വെച്ചും ഇവർക്ക് നേരെ വലിയ പ്രതിഷേധമാണ് യുവമോർച്ച നടത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button