Latest NewsIndia

ഈ ദ്വീപുകൾക്ക് പുതിയ പേര് നൽകാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂപഹത്തിലെ മൂന്നു ദ്വീപുകള്‍ക്ക് പുതിയ പേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോസ്, നെയ്ല്‍, ഹാവ്‌ലോക് ദ്വീപുകളുടെ പേരുകളാണ് ഞായറാഴ്ച മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്, നെയ്‌ലിനു ഷഹീദ് ദ്വീപ്, ഹാവ്‌ലോക്കിനു സ്വരാജ് ദ്വീപ് എന്നിങ്ങനെയാണു പേരുകള്‍.

30ന് പോര്‍ട്ട് ബ്ലെയര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകള്‍ പ്രഖ്യാപിക്കും. ആന്‍ഡമാനിലെ പ്രശസ്തമായ മൂന്ന് ദ്വീപുകളുടെയും പേരുമാറ്റത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Post Your Comments


Back to top button