KeralaLatest News

സ്‌കൂളുകളില്‍ മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കുമളി: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നയാള്‍ പിടിയില്‍. ഇടുക്കി തങ്കമണി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. കുമളി പോലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 13ന് കുമളി അമരാവതി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോഷണ കേസിലെ പ്രതിയാണ് ഇയാള്‍.

സ്‌കൂളിന്റെ രണ്ടാംനിലയിലെ ഓഫീസ് മുറിയിലെ ഗ്രില്‍ വളച്ച് ഇയാള്‍ അകത്തു കയറുകയായിരുന്നു. കൂടാതെ സ്റ്റാഫ് റൂമിന്റെ പൂട്ടും മഹേഷ് തകര്‍ത്തിരുന്നു. സ്‌കൂളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കേസില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ മാസമാണ് ജയില്‍ നോചിതനായത്. അതേസമയം തൃശൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, മുണ്ടക്കയം എന്നിവിടങ്ങളിലെ സ്‌കൂളുകളിലും കവര്‍ച്ച നടത്തിയതായി ചോദ്യം ചെയ്യലില്‍ മഹേഷ് സമ്മതിച്ചു.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close