
കൊച്ചി: നഗര വീഥികള്‍ കീഴടക്കിയിരിക്കയാണ് വാടകക്കാറുകള്‍. അല്‍പ്പം മന്ദീഭവിച്ച വാടകക്കാറുകളുടെ മേഖല വീണ്ടും സജീവമാവുകയാണ്. ക്രിമസ്,പുതുവത്സര സീസണുകള്‍ ഈ മേഖലയ്ക്ക് പുതുജീവന്‍ നല്‍കിയിരിക്കുന്നു. ‘റെന്റ് എ കാര്‍’ നിയമ വിധേയമായതോടെ നഗരത്തിലെങ്ങും വാടക കാറുകള്‍ കാണാറായി. കുറഞ്ഞത് 50 കാറുകളെങ്കിലും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കുന്നത്. ട്രാന്‍സ് കാര്‍, ഇന്‍ഡസ് ഗോ, സൂം കാര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി നഗരത്തില്‍ മാത്രം ആയിരത്തോളം കാറുകള്‍ ഇത്തരത്തില്‍ ഓടുന്നുണ്ട്. ചെറിയ കാറുകള്‍ മുതല്‍ വലിയ ആഡംബര കാറുകള്‍ വരെ ദിവസ വാടകയ്ക്ക് ലഭിക്കും.
തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും ഹാജരാക്കിയാല്‍ ആര്‍ക്കും കാറുകള്‍ ലഭിക്കും. 750 രൂപ മുതല്‍ 10000 രൂപ വരെ വാടക നല്കലേണ്ടി വരും കാറുകള്‍ക്ക്. നഗരത്തില്‍ ഓടുന്ന ‘റെന്റ് എ കാറുകളെ തിരിച്ചറിയാനുള്ള പ്രധാന മാര്‍ഗം അവയുടെ നമ്പര്‍ പ്ലേറ്റുകള്‍ തന്നെ. ഇത്തരം കാറുകളുടെ നമ്പര്‍ പ്‌ളേറ്റുകള്‍ കറുത്ത ബോര്ഡില്‍ മഞ്ഞ അക്കങ്ങള്‍ കൊണ്ടായിരിക്കും എഴുതിയിരിക്കുക. വിദേശ സഞ്ചാരികളാണ് പ്രധാനമായും ഇത്തരത്തിലുള്ള വാടക കാറുകളെ ആശ്രയിക്കുന്നത്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്ത കാറുകളെ ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. വാടക കാറുകള്‍ പ്രളയത്തിന് ശേഷം വീണ്ടും സജീവമാകുന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
Post Your Comments