Latest NewsInternational

വാഹനാപകടത്തിൽ മൂന്ന് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണമരണം

ലണ്ടൻ : വാഹനാപകടത്തിൽ മൂന്ന് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണമരണം. ഐസ്‌ലന്‍ഡിലെ തെക്കന്‍ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപം കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. ഈ കുടുംബത്തിലെ രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളും ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു ഇവർ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. റോഡിലെ ഈര്‍പ്പം മൂലം വാഹനം തെന്നിയതോ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോ ആവാം അപകട കാരണമെന്നാണ് അധികൃതർ അറിയിച്ചത്. അതേസമയം ഐസ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡർ ടി ആംസ്ട്രോങ് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close