മുംബൈ: ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന. 21 കാരി ഒടുവിൽ റെയില്‍വേ പ്ലാറ്റ്ഫോമില്‍ പ്രസവിച്ചു. മുംബൈയിലെ തിരക്കുള്ള റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ചാണ് യുവതിക്ക് സുഖപ്രസവമുണ്ടായത്. ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന യുവതിക്ക് പ്രസവവേദനയുണ്ടാവുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ യുവതിയെ സഹായിക്കാന്‍ പോലീസ് ഓടിയെത്തി.
ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും പ്രസവ വേദന കൂടിയതിനാല്‍ ബെഡ് ഷീറ്റുകള്‍ മറച്ച് താത്കാലിക പ്രസവമുറി ഒരുക്കി നല്‍കുകയായിരുന്നു. ഗീതാ ദീപക് എന്ന യുവതിയാണ് കുഞ്ഞിന് റെയില്‍വേ പ്ലാറ്റ്ഫോമില്‍ ജന്മം നല്‍കിയത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു.
Post Your Comments