KeralaLatest News

നിരാഹാര സമരം : ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനനന്തപുരം : ശബരിമല വിഷയവുമായി ബന്ധപെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരമിരുന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി.  ശോഭ സുരേന്ദ്രന്‍റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റിയത്. പകരം ബിജെപി വൈസ് പ്രസിഡന്റ് എൻ ശിവരാജൻ നിരാഹാര സമരം ഏറ്റെടുത്തു.

ശബരിമലയിലെ നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളും പൂര്‍ണമായും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ ഈ മാസം മൂന്നിനാണ്  നിരാഹാര സമരം ആരംഭിച്ചത്. എ.എന്‍ രാധാകൃഷ്ണനും സി.കെ.പത്മനാഭനും ശേഷമാണ് ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button