
കണ്ണൂര്‍: പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കാണ് 5 കോടി രൂപ മുടക്കി റൈഡ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ വന്‍കിട വിനോദ റൈഡ് നിര്‍മ്മാതാക്കളായ ഇറ്റലിയിലെ സുറിയാനി മോസര്‍ എന്ന കമ്പനിയാണ് മാഗ്നസ് എന്ന റൈഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 34 പേര്‍ക്ക് ഇരിക്കാവുന്ന റൈഡില്‍ ആകാശത്ത് ഉയര്‍ന്ന് പൊങ്ങിയും വട്ടം കറങ്ങിയും സാഹസികത ആസ്വദിക്കാം. മാഗ്നസ് കൂടി വരുന്നതോടെ പാര്‍ക്കില്‍ 55 തരം വ്യത്യസ്ത റൈഡുകള്‍ ഉണ്ടാകും. റൈഡിന്റെ ഉദ്ഘാടനം ഡിസംബര്‍ 31 ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും.
Post Your Comments