Latest NewsIndia

പോലീസ് സ്റ്റേഷനിൽ അടിച്ച് പൂസായി എലികൾ  

പാട്‌ന:  റെയ്‌ഡിൽ പിടിച്ചെടുത്ത മദ്യം മുഴുവൻ എലികൾ കുടിച്ച് തീർത്തെന്ന് പോലീസ്. ബീഹാറിലെ ബറേലി കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം ലിറ്റര്‍ മദ്യമാണ് എലികള്‍ കുടിച്ച്‌ തീർത്തത്.

സ്റ്റോറൂമിൽ സൂക്ഷിച്ചിരുന്ന മദ്യ കന്നാസുകളുടെ അടിഭാഗത്ത് ദ്വാരം കണ്ടതോടെയാണ് മദ്യം എലികൾ കുടിച്ചതാണെന്ന് മനസിലായത്. സ്റ്റോര്‍ റൂം എലികളുടെ വിഹാര കേന്ദ്രമായതായി  സ്റ്റേഷനിലെ സീനിയര്‍ ക്ലര്‍ക്കായ നരേഷ് പാല്‍ പറഞ്ഞു. ആയിരം ലിറ്റർ മദ്യത്തിന്റെ മുക്കാൽ ഭാഗവും എലികൾ കുടിച്ചു തീർത്തു.

ഏതായാലും സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാൻ അന്വേക്ഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ ഇങ്ങനെ പിടിച്ചെടുക്കുന്ന മദ്യം നശിപ്പിക്കാറാണ്  പതിവ്. ഇത്തവണ നശിപ്പിക്കാൻ ഉത്തരവ് കിട്ടിയിട്ടും നശിപ്പിക്കാതിരുന്നതാണ് എലികുടിക്കാൻ കാരണം.

Tags

Related Articles

Post Your Comments


Back to top button
Close
Close