Latest NewsIndia

ത്രിപുരയിലെ ബിജെപിയുടെ സമ്പൂർണ്ണ വിജയം : സിപിഎം മ്മിന്റെ കനലൊരു തരിയും ഇല്ലാതായെന്ന് സോഷ്യൽ മീഡിയ

തെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പല്‍ കൗണ്‍സിലുകളും ബിജെപി കരസ്ഥമാക്കിയതോടെ സോഷ്യൽ മീഡിയയിലും പരിഹാസം ശക്തമായി.

അഗര്‍ത്തല : ത്രിപുര മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തലയുയര്‍ത്താനാവാതെ സിപിഎം. തെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പല്‍ കൗണ്‍സിലുകളും ബിജെപി കരസ്ഥമാക്കിയതോടെ സോഷ്യൽ മീഡിയയിലും പരിഹാസം ശക്തമായി. .സിപിഎമ്മിന് ഭൂരിഭാഗം സീറ്റുകളിലും കെട്ടിവെച്ച കാശു പോലും ലഭിച്ചില്ല. കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു.

അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നാലു സീറ്റുകളിലും ബിജെപി വിജയിച്ചു.നേരത്തെ 96 ശതമാനം പഞ്ചായത്ത് സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 130 സീറ്റുകളില്‍ 113 ലും ബിജെപി വിജയിച്ചു.സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് 9 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും നാലു സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ഏഴു പഞ്ചായത്ത് സമിതിയില്‍ അഞ്ചും ബിജെപി നേടിയിരുന്നു.

സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ചാരിലാം നിയമസഭ മണ്ഡലത്തിലും വിജയം ബിജെപിക്ക് ഒപ്പമായിരുന്നു.ബിപ്ലബ് ദേബ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളിലെ വിജയമെന്ന് ബിജെപി അവകാശപ്പെട്ടു.

Tags

Related Articles

Post Your Comments


Back to top button
Close
Close