Latest NewsKerala

യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനും ശബരിമല കർമ്മസമിതി നടത്തിയ അയ്യപ്പ ജ്യോതിക്കും ബദലായി യുഡിഎഫ് വനിതാ സംഗമം ഇന്ന് നടത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

സംഗമത്തിൽ ഓരോ ജില്ലയിലും ഓരോ നേതാക്കൾ നേതൃത്വം നൽകും. ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരാണ് യുഡിഎഫിന്‍റെ മതേതര വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു.

വനിതാ മതിലിനെതിരെ വലിയ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close