KeralaLatest News

പിടികിട്ടാപ്പുള്ളിയെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി

കണ്ണുര്‍ : വിമാനത്താവളത്തില്‍ വെച്ച് പിടികിട്ടാപ്പുള്ളിയെ പൊലീസ് കുടുക്കി. നെല്ലിക്കപുരം സ്വദേശി കുന്നുമ്മല്‍ പുതിയപുരയില്‍ ശിഹാബുദ്ദിനെയാണ് മയ്യില്‍ എസ്‌ഐ എന്‍.പി രാഘവനും സംഘവും പിടികൂടിയത്.

2012 ല്‍ കമ്പില്‍ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഇയാള്‍ പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നേപ്പാള്‍ വഴി നാട്ടിലെത്തിയ ശിഹാബുദ്ദിന്‍ വെള്ളിയാഴ്ച്ച രാത്രി തിരിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ തിരച്ചറിഞ്ഞ വിമാനത്താവള അധികൃതര്‍ മയ്യില്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.

ഒരു മാസം മുന്‍പ് മയ്യില്‍ പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്താക്കിയിരുന്നു. 2016 ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button