Latest NewsKerala

സൈമൺ ബ്രിട്ടോ അന്തരിച്ചു

തൃശൂർ : സിപിഎം നേതാവ് സൈമൺ ബ്രിട്ടോ(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട്  തൃശ്ശൂരിലായിരുന്നു അദ്ദേഹം.

1983ല്‍ എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ ആക്രമണത്തിന് ഇരയായി. അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷം വീൽ ചെയറിൽ ആയിരുന്നു ജീവിതം. 35 വർഷം വീൽ ചെയറിൽ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധ നേടി. 2006-2011 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു ഇദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button