Latest NewsIndia

നാ​ലു മാ​സ​ത്തി​നു ശേ​ഷം മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ ഓ​ഫീ​സി​ലെ​ത്തി

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ ഓ​ഫീ​സി​ലെ​ത്തി. എ​യിം​സി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചി​രു​ന്ന അദ്ദേഹം നാ​ലു മാ​സ​ത്തി​നു ശേ​ഷമാണ് ഓ​ഫീ​സി​ലെ​ത്തിയത്. പു​തു​വ​ര്‍​ഷ​ദി​ന​ത്തി​ല്‍ രാ​വി​ലെ പ​ത്തേ​മു​ക്കാ​ലി​ന് സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ സ്പീ​ക്ക​റും മ​റ്റു മ​ന്ത്രി​മാ​രും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും പ​രീ​ക്ക​ര്‍ പ​ങ്കെ​ടു​ത്തു.

പാ​ന്‍​ക്രി​യാ​റ്റി​ക് അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​രീ​ക്ക​ര്‍ സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ല്‍ അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദീ​ര്‍​ഘ നാ​ള​ത്തെ ചി​കി​ല്‍​സ​യ്ക്കു​ശേ​ഷം ഒ​ക്ടോ​ബ​ര്‍14​നു പ​ന​ജി​യി​ല്‍ തി​രി​ച്ചെ​ത്തി വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button