Latest NewsKerala

യൂണിഫോം ധരിക്കാതെ എത്തിയ വിദ്യാര്‍ത്ഥികളോട് അധ്യാപകരുടെ ക്രൂരത

വെള്ളനാട്: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പുറത്താക്കി. വെള്ളനാട് ജി.കാര്‍ത്തികേയന്‍ സ്മാരക ഗവ.വിഎച്ച്എസ്എസിലെ നൂറോളം ഹൈസ്‌കൂള്‍ കുട്ടികളെയാണ് ക്ലാസുകളില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ചറിയിച്ചതിനു ശേഷം രക്ഷിതാക്കള്‍ കുട്ടികളുടെ യൂണിഫോം എത്തിച്ച് നല്‍കുകയായിരുന്നു. അതേസമയം യൂണിഫോം ധരിച്ചതിന് ശേഷം മാത്രമാണ് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിച്ചത്.

പെണ്‍കുട്ടികളെ ലൈബ്രറിയിലേക്കും ആണ്‍കുട്ടികളെ മറ്റൊരു മുറിയിലേക്കും മാറ്റിയാണ് ക്ലാസ് അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ച് യൂണിഫോമുമായി സ്‌കൂളിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭൂരിഭാഗം രക്ഷിതാക്കളും വസ്ത്രങ്ങളുമായി എത്തി. ഈ മുറികളില്‍ വച്ച് തന്നെ യൂണിഫോം ധരിച്ച് വിദ്യാര്‍ഥികള്‍ തിരികെ ക്ലാസുകളില്‍ കയറുകയായിരുന്നു. അതേസമയം യൂണിഫോം എടുക്കാതെ സ്‌കൂളിലെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ കുട്ടികളെ വീട്ടിലേയ്ക്ക് തിരികെ കൊണ്ടു പോയി. രക്ഷിതാക്കള്‍ എത്താത്തതും യൂണിഫോം ധരിക്കാത്ത മറ്റ് കുട്ടികളും വൈകിട്ട് വരെ ഈ മുറികളില്‍ തന്നെ തുടര്‍ന്നു. സ്‌കൂളിലെത്തിയ ചില രക്ഷിതാക്കള്‍ അധ്യാപകരോട് കയര്‍ക്കുകയും ചെയ്തു. അതേ സമയം സ്‌കൂളിന്റെ അച്ചടക്കത്തെ തുടര്‍ന്നുള്ള നടപടിയാണിതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button