KeralaLatest News

കനത്ത മഞ്ഞ് വീഴ്ച ; ജാഗ്രതാ നിര്‍ദേശം

ഹുനാന്‍ : ചൈനയിലെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച. മഞ്ഞ് വീഴ്ച കൂടിയതിനെ തുടര്‍ന്ന് ഞായറാഴ്ച ചൈനയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിമാന, ട്രെയിന്‍, ബസ് ഗതാഗതം നിര്‍ത്തിവെച്ചു. റണ്‍വേയും റോഡുകളും റെയില്‍ പാതകളും മഞ്ഞ് മൂടിയിരിക്കുകയാണ്.

ഹുനാന്‍ പ്രവിശ്യയിലെ ഹുവയുവാന്‍ ദേശീയപാത അടച്ചതിനെ തുടര്‍ന്ന് 725 യാത്രക്കാരും ഏതാനും ഡ്രൈവര്‍മാരും പ്രദേശത്ത് കുടുങ്ങി. ഇവര്‍ക്ക് സ്റ്റേഷനില്‍ തന്നെ താത്ക്കാലിക താമസവും ഭക്ഷണവും ചികിത്സാ സൌകര്യവും ഒരുക്കിയിട്ടുണ്ട്. ഗുവാങ്‌സുഒ, ഷെന്‍സെന്‍ പ്രദേശങ്ങളില്‍ അതിവേഗ ട്രെയിനുകള്‍ മാത്രം റദ്ദാക്കി. ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചങ്ഷയില്‍ ബസ് ഗതാഗതം നിര്‍ത്തിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button