KeralaLatest News

‘പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി,ചരിത്രം താങ്കളെ അപഹസിക്കും’- കെ.സുരേന്ദന്‍

കൊച്ചി : ശബരിമലയില്‍ യുവതീ പ്രവേശനം നടന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് സുരേന്ദ്രന്റെ പ്രതികരണം.

പിണറായി വിജയ ഇത് അന്തസ്സിലാത്ത പണിയായിപ്പോയെന്നും ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്കുമാത്രമേ കഴിയൂവെന്നും ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ചമലയാളത്തിൽ പറഞ്ഞാൽ ഭീരുക്കൾക്ക് മാത്രം എടുക്കാൻ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാൻ മനോരോഗമുള്ളയൊരാൾക്കുമാത്രമേ കഴിയൂ. താങ്കളോട് വിയോജിക്കുമ്പോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോൾ തീർത്തും സഹതാപം തോന്നുന്നു താങ്കളോട്. ലജ്ജിക്കുന്നു പിണറായി വിജയൻ താങ്കളെയോർത്ത്. ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യും.

https://www.facebook.com/KSurendranOfficial/posts/2060631900688102?__xts__%5B0%5D=68.ARCjMyIttLWC2gWJzm6-83jNKGouMwPmZYw2iNUgqeQz-syx-atZ0BVrhnWVAfZef1hlEAzQqjwsT6Id7ik6o-FW6mjNTSam3FQVyHhktJ4_qOYHP4oGNMzdbFnPTmsrQZM5ccIRpvydGD4P_OqKj_xbNWl8GABFv5dczHgSqpyjEffTYH7jUGdXMbhyBKiUts8w1E2U73PK6-PTDVa5QS0qd7wuZyqHPn6FohYlQrLhSpvKXB0AkrvgCqd4CSMxzKLZty_KsCW_LNThKmoHxQjFTwajsEYQBiZ6pbrODhGkwz1ihTTcQcee9ooiMQQZDKAUCfnDaXW7lLUgnSnwqQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button