Latest NewsIndia

നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ച​തില്‍ കൊലപാതകം ആരോപിച്ച് 14 കാരനെ തല്ലിക്കൊന്നു

പാ​റ്റ്ന: ആ​ര്‍​ജെ​ഡി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ച​തി​നു പി​ന്നാ​ലെ വ്യാ​പ​ക സം​ഘ​ര്‍​ഷം. ആ​ര്‍​ജെ​ഡി നേ​താ​വ് ഇ​ന്ദ​ല്‍ പാ​സ്വാ​ന്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ബി​ഹാ​റി​ലെ ന​ള​ന്ദ ജി​ല്ല​യി​ലാണ് സംഭവം. ആ​ര്‍​ജെ​ഡി നേ​താ​വ് ഇ​ന്ദ​ല്‍ പാ​സ്വാ​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ചതിന് പിന്നാലെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ പ​തി​നാ​ലു​കാ​ര​നെ​യും മ​റ്റൊ​രാ​ളെ​യും ആ​ര്‍​ജെ​ഡി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല്ലി​ക്കൊ​ന്നു. സം​ഭ​വത്തില്‍ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​സ്വാ​ന്‍ ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് അ​ജ്ഞാ​ത​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്നോ എ​ന്തി​നാ​ണെ​ന്നോ വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​സ്വാ​നെ വ​ക​വ​രു​ത്തി​യ​വ​രെ​ന്ന് ആ​രോ​പി​ച്ച്‌ ചി​ല​രു​ടെ വീ​ട് ആര്‍ജെഡി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button