KeralaLatest News

വഞ്ചനയുടെ പ്രതിഫലനം ജനുവരി 22ാം തീയ്യതി ഉണ്ടാകും :പ്രയാർ ഗോപാലകൃഷ്ണൻ

കോട്ടയം : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിശ്വാസി സമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഈ വഞ്ചനയ്ക്ക് മറുപടി പറയേണ്ടി വരും. വഞ്ചനയുടെ പ്രതിഫലനം ജനുവരി 22 ാം തീയ്യതിയോട് കൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജീവത്യാഗം ചെയ്യാന്‍ പോലും തയ്യാറായി ആയിരക്കണക്കിന് ഭക്തര്‍ ശബരിമലയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button