KeralaLatest NewsIndia

ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല കർമ്മ സമിതി

ഇന്നും ഹർത്താലിന് സമാനമായ അന്തരീക്ഷമാണ് കേരളം മുഴുവനുള്ളത്.

ആചാര ലംഘനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല കർമ്മ സമിതി. നേരത്തെ എ എച്ച് പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു പിന്തുണ നൽകുമെന്നു ഇല്ലെന്നോ ബിജെപിയോ കർമ്മ സമിതിയോ അറിയിച്ചിരുന്നില്ല. എന്നാൽ ഇന്നും ഹർത്താലിന് സമാനമായ അന്തരീക്ഷമാണ് കേരളം മുഴുവനുള്ളത്.

ഇതോടെ ശബരിമല കർമ്മ സമിതി നാളത്തേക്ക് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ആചാരലംഘനം നടത്തിയെന്നാരോപിച്ച് തന്ത്രി ശബരിമല നട അടയ്ച്ച് ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. കറുത്ത ദിനം എന്നാണ് ബിജെപി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം കടകളടച്ചും പ്രതിഷേധമുണ്ടായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button