Latest NewsKerala

കണക്ക് തെറ്റിച്ചതിന് രണ്ടാ ക്ലാസ്സുകാരിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെയുള്ള കേസ് റദ്ദ്‌ ചെയ്തു: കോടതിയുടെ പരാമര്‍ശങ്ങള്‍ ഇങ്ങനെ

അധ്യാപകനെതിരെ കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്

കൊച്ചി: രണ്ടാം ക്ലാസിലെ കണക്ക് തെറ്റിച്ചതിന് ഏഴുവയസ്സുകാരിയെ മര്‍ദ്ദിച്ചതിന് അധ്യാപകനെതിരെ ഫയല്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തേസ് വ്യാജമാണെന്ന് കണ്ടത്തിതോടെയാണ് കോടതിയുടെ നടപടി. അധ്യാപകനെ കുടുക്കാനാണ് ഇത്തരമൊരു കേസ് ഉണ്ടാക്കിയതെന്നാണ് കോടതിയുടെ നിരീക്ഷണം.

കണക്കുതെറ്റിച്ചതിന് രണ്ടാംക്ലാസുകാരിയുടെ ചുമലില്‍ ഇടിച്ചെന്നായിരുന്നു അധ്യാപകനെതിരെയുള്ള പരാതി. 2015 നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നല്ലൂര്‍ നാരായണ എല്‍.പി. സ്‌കൂളിലെ രണ്ടാംക്ലാസുകാരിയുടെ കണക്ക് തെറ്റിയതിന് അദ്ധ്യാപകന്‍ ചുമലില്‍ ഇടിച്ചെന്നാണ് ആക്ഷേപം. കൈ വേദനിക്കുന്നെന്ന് കുട്ടി വീട്ടില്‍ പറഞ്ഞപ്പോഴാണ് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചത്.

കേസില്‍ അധ്യാപകനെതിരെ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ ദുര്‍ബലമാണെന്നും, ഒരാളെ കുടുക്കാന്‍ കോടതിയെ ഉപകരണമാക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ പറഞ്ഞു.

അധ്യാപകനെതിരെ കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും വ്യാജമാണെന്ന് കോടതി കണ്ടെത്തി. ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയ ദിവസത്തേതല്ല മെഡിക്കല്‍ റിപ്പോര്‍ട്ടല്ല് അന്തിമറിപ്പോര്‍ട്ട് കൊടുത്ത തീയതിയിലെ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഹാജരാക്കിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ കുട്ടിയെ ശിക്ഷിക്കാന്‍ ചൂരലോ മറ്റോ ഉപയോഗിച്ചെന്ന് വാദമില്ലെന്നും കോടതി പറഞ്ഞു.

രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലാക്കുന്നത് അദ്ധ്യാപകരെ ചുമതലയേല്‍പ്പിച്ചാണ്. അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ത്ഥിയെ നേര്‍വഴിക്ക് നയിക്കാനും അദ്ധ്യാപകന്‍ ആ അധികാരം വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button