KeralaLatest News

ലോകറെക്കോര്‍ഡിലേക്ക് വനിതാ മതില്‍; യു. ആര്‍. എഫ് വിലയിരുത്തല്‍ നടത്തി

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ വനിതകള്‍ തീര്‍ത്ത വന്‍മതില്‍ ലോകറെക്കോര്‍ഡിലേക്ക്. വനിതകള്‍ തീര്‍ത്ത ഏറ്റവും നീളം കൂടിയ മതില്‍ എന്ന റെക്കോര്‍ഡിനാണ് വനിതാമതിലിനെ പരിഗണിക്കുന്നത്.

കൊല്‍ക്കത്ത ആസ്ഥാനമായ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ പ്രതിനിധികള്‍ വനിതാ മതില്‍ തീര്‍ത്ത 620 കിലോമീറ്ററും പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വനിതാ മതില്‍ റെക്കോര്‍ഡിന് അര്‍ഹമാണെന്നാണ് പ്രാഥമിക വിവരം. യു. ആര്‍. എഫ് അന്താരാഷ്ട്ര ജൂറി സുനില്‍ ജോസഫ് ആണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

വീഡിയോയെ കൂടാതെ വിവിധ ജില്ലകളില്‍ നിന്നുള്ള രേഖകള്‍ പരിശോധിച്ച് 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. യു. ആര്‍. എഫിന് പുറമെ അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ് ബാര്‍സിലോണ കേന്ദ്രമായുള്ള ഒഫീഷ്യല്‍ വേള്‍ഡ് റെക്കോര്‍ഡ് എന്നിവരും വനിതാ മതിലിന്റെ ഈ റെക്കോര്‍ഡ് നേട്ടം പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button