KeralaLatest News

20 കാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി :

മൃതദേഹം കണ്ടെത്തിയത് കാല്‍മുട്ട് തറയില്‍ കുത്തി നിര്‍ത്തിയ നിലയില്‍

ബദിയടുക്ക: വാടക വീട്ടില്‍ 20 കാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.  യു പി സ്വദേശിനി രേണുക (20) ആണ് മരിച്ചത്. കാല്‍മുട്ട് തറയില്‍ കുത്തി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം

ഇവരുടെ ഭര്‍ത്താവ് രണ്‍ബീര്‍ പാശ്വാന്‍ പിലാകട്ടയിലെ ദീനാര്‍ വുഡ് ഇന്‍ഡസ്ട്രീസ് മരമില്ലിലാണ് ജോലിചെയ്യുന്നത്. ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതായിരുന്നു. ഇതിനിടെ വൈകിട്ട് വീട്ടിലെത്തിയ അയല്‍വാസി വാതില്‍ തുറക്കാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ജനാലയ്ക്ക് ഉരുക്കിട്ട് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. കാല്‍മുട്ട് നിലത്ത് കുത്തിയിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ധ്യയോടെ ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഭര്‍ത്താവിനെ വരുത്തി മുറിതുറന്ന് പരിശോധന നടത്തിയ ശേഷം മുറി അടച്ചിട്ടു.

മുറിയില്‍ പിടിവലിയോ മറ്റോ നടന്നതിന്റെ ലക്ഷണമില്ലെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ് പറഞ്ഞു. ഏതാനുംവര്‍ഷമായി ഇവര്‍ ബദിയടുക്കയില്‍ താമസിച്ചുവരികയാണ്. ഇവര്‍ക്ക് കുട്ടികളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button