Latest NewsInternational

മനുഷ്യരാശിയ്ക്ക് ഭീഷണിയായി വീണ്ടും എബോള വൈറസ് വ്യാപിയ്ക്കുന്നു

കിന്‍ഷാസാ: മനുഷ്യരാശിയ്ക്ക് ഭീഷണിയായി വീണ്ടും എബോള വൈറസ് വ്യാപിയ്ക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണാ എബോള പടരുന്നത്. 608 പേരാണ് രോഗ ലക്ഷണങ്ങളോടെ കോംഗോയില്‍ ചികിത്സ തേടിയത്. ഇതില്‍ 560 പേര്‍ക്ക് രോഗം സ്ഥീരികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് എബോള കോംഗോയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്.

368 പേരാണ് ഇതിനോടകം രോഗലക്ഷണങ്ങളോടെ മരിച്ചത്. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 27 നവജാത ശിശുക്കള്‍ക്കാണ് എബോള സ്ഥിരീകരിച്ചത്. ഇതില്‍ 21 കുഞ്ഞുങ്ങള്‍ മരിച്ചു. 207 പേര്‍ എബോളയെ അതിജീവിച്ചു. ബുധനാഴ്ച ആറ് പേര്‍ക്ക് കൂടി രോഗം സ്ഥീരികരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1976ല്‍ എബോള വൈറസ് കണ്ടെത്തിയതിന് ശേഷം കോംഗോ നേരിടുന്ന ഏറ്റവും വലിയ എബോള വ്യാപനമാണിത്. എബോള ബാധിച്ചാല്‍ 50 ശതമനത്തിലേറെയാണ് മരണസാധ്യത. പനി, തളര്‍ച്ച, പേശി വേദന, തൊണ്ട വേദന, ഛര്‍ദ്ദി, വയറിളക്കം, രക്തസ്രാവം തുടങ്ങിയവയാണ് എബോളയുടെ ലക്ഷണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button