KeralaLatest News

വനിതാ മതിലില്‍ പങ്കെടുത്ത യുവതിയുടെ വീടിനു നേരെ ആക്രമണം

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്തതിന് വീടിനു നേരെ ആക്രമണമുണ്ടായെന്ന് യുവതിയുടെ പരാതി. മലയിന്‍കീഴ് ഈഴക്കോട് സ്വദേശി ബിജു പ്രഭയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമികള്‍ എത്തിയത്. വനിതാ മതിലില്‍ പങ്കെടുത്തത്തില്‍ പ്രകോപിതരായാണ് ഇവര്‍ എത്തിയതെന്നാണ് ബിജുവിന്റെ ആരോപണം. ഇവരുടെ പരാതിയില്‍ മലയന്‍കീഴ് പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button