KeralaLatest News

കർമസമിതി പ്രവർത്തകന്റെ മരണം ; രണ്ടുപേർ കസ്റ്റഡിയിൽ

പന്തളം : ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയതിനെതുടർന്ന് പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കല്ലേറിൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് മരിച്ചത്. ശബരിമല കര്‍മസമിതിയുടെയും സിപിഎമ്മിന്‍റെയും പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ഇനിയും പ്രശ്നങ്ങൾ ഉണ്ടാകാമെന്ന സാഹചര്യത്തിൽ പോലീസ് പ്രദേശത്ത് സുരക്ഷയൊരുക്കിയിട്ടുണ്ട്.  ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ കര്‍ശനനടപടിക്ക് നിര്‍ദേശം നല്‍കി. നിയമവാഴ്ച ഉറപ്പാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിഷയത്തിൽ യു.ഡി.എഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും. രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. എറണാകുളത്തും പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുക. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button