Latest NewsNattuvartha

കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരെ പരാതി നല്‍കിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം :പ്രതി അറസ്റ്റില്‍

കണ്ണൂര്‍ : കഞ്ചാവ് വില്‍പ്പനയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തെ തുടര്‍ന്ന് യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ ചന്ദനക്കാംപാറ സ്വദേശി ആശിഷ് ദാസാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ 26 നാണ് സംഭവം. ചന്ദനക്കാംപാറയില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്ന് വില്‍പന വ്യാപകമായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരിച്ച് പൊലീസിനും എക്‌സൈസിനും നല്‍കിയിരുന്നു.

ഇതിന്റെ വിരോധം തീര്‍ക്കാനാണ് ചന്ദനക്കാംപറ സ്വദേശി കാരക്കാട്ട് അനീഷിനെ ആശിഷ് ദാസ് ബൈക്കില്‍ അമിത വേഗത്തിലെത്തി ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്കും എല്ലുകള്‍ക്കും സാരമായി പരിക്കേറ്റ അനീഷിനെ പയ്യാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പയ്യാവൂര്‍ എസ്‌ഐ ബാബു തോമസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button