KeralaLatest NewsIndia

പൊലീസിന്‍റെ വിലക്ക് ലംഘിച്ച്‌ നടത്തിയ പ്രകടനമാണ് പന്തളത്തെ സംഘര്‍ഷ കാരണം: ന്യായീകരണവുമായി എസ് പി

അക്രമത്തില്‍ ഏതാണ്ട് പത്തോളം പേര്‍ക്ക് പരിക്കേറ്റു.

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പൊലീസിന്‍റെ വിലക്ക് ലംഘിച്ചായിരുന്നെന്നും ഇതാണ് സംഘർഷത്തിന് വഴിവെച്ചതെന്നും പത്തനംതിട്ട എസ്പി ടി. നാരായണന്‍. പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്‌ആആര്‍ടിസി സ്റ്റാന്‍ഡ് ചുറ്റി പന്തളം കവലയിലേക്ക് വരുമ്പോഴാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ടകളും കല്ലുകളും വലിച്ചെറിഞ്ഞെത്.

സി പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. അക്രമത്തില്‍ ഏതാണ്ട് പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. പൊലിസ് വിലക്ക് ലംഘിച്ച്‌ പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷ സാധ്യതയുള്ള കാര്യം പന്തളം സിഐ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ചായിരുന്നു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പന്തളത്ത് പ്രകടനം നടത്തിയതെന്നും എസ് പിഒരു ചാനലിനോട് പറഞ്ഞു.

തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button