KeralaLatest News

ശബരിമല വിഷയം: സിപിഎം ചതിച്ചെന്നു കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  അതേസമയം  വനിതാ മതില്‍ വിഷയത്തില്‍ സിപിഎം ചതിച്ചെന്നു കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും അങ്ങനെയുള്ള പരിപാവനമായ സ്ഥലത്ത് അവിശ്വാസികളായ ആക്ടിവിസ്റ്റുകള്‍ രാത്രിയുടെ മറവില്‍ഡ ഇരുമുടിക്കെട്ടില്ലാതെ ശരണം വിളികളില്ലാതെ പിന്‍വാതിലിലൂടെ എത്തിയതു അവര്‍ക്ക് ദര്‍ശനം നടത്താന്‍ പോലീസ് സംരക്ഷണം ഒരുക്കിയതും തീര്‍ത്തും നിരാശജനകമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം വനിതാ മതില്‍ വിഷയത്തില്‍ ഇടതു മുന്നണി ചതിച്ചെന്നു കരുതുന്നില്ലെന്നും വനിതാ മതിലും യുവതീ പ്രവേശനവും രണ്ടും രണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ശബരിമലയില്‍ യുവതികളെ എത്തിച്ചതില്‍ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button