Latest NewsInternational

പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

ഷാവോമി എംഐ സ്മാര്‍ട് ടിവികളുടെ വിലയില്‍ വന്‍ കിഴിവ്. ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായതോടെയാണ് ഷാവോമി എംഐ സ്മാര്‍ട് ടിവികളുടെ വിലകുറഞ്ഞത്.

എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4എ (32 ഇഞ്ച്), എംഐ എല്‍ഇഡി ടിവി 4സി പ്രോ (32ഇഞ്ച്), എംഐ എല്‍ഇഡി ടിവി 4 എ പ്രോ (49 ഇഞ്ച് ) ഉള്‍പ്പടെയുള്ള മോഡലുകള്‍ക്ക് വിലകുറഞ്ഞിട്ടുണ്ട്. 2000 രൂപയോളം വിലക്കിഴിവിലാണ് ഇപ്പോള്‍ ടിവികള്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്.

എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4എ(32 ഇഞ്ച്)-13999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് 1500 രൂപ കുറഞ്ഞ് 12,499 രൂപയ്ക്ക് ലഭിക്കും. എംഐ എല്‍ഇഡി ടിവി 4സി പ്രോ(32ഇഞ്ച്)-15,999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് 1500 രൂപ കുറഞ്ഞ് 13,999 രൂപയ്ക്ക് ലഭിക്കും.

എംഐ എല്‍ഇഡി ടിവി 4 എ പ്രോ(49 ഇഞ്ച് )-31,999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് വിലയില്‍ 1000 രൂപ കുറഞ്ഞ് 30,999 രൂപയ്ക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button