KeralaLatest News

ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്റെ വീടിനുനേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞതെന്നാണ് വിവരം. ബോംബേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ വ്യാപകമായ ആക്രമണങ്ങളാണ് സംസ്ഥാനത്തുടനീളം. പത്തനംതിട്ട അടൂരില്‍ വീടുകള്‍ക്കുനേരെയും അക്രമികള്‍ വ്യാപക ആക്രമണം നടത്തി അന്‍പതോളം വീടുകള്‍ക്കുനേരെയാണ് രാത്രിയില്‍ ആക്രമണം ഉണ്ടായത് . സിപിഎം ജില്ലാ സെക്രട്ടറി ടി.ഡി ബൈജുവിന്റെ വീടിനുനേരെയും അക്രമികള്‍ ആക്രമണം നടത്തുകയുണ്ടായി. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതയും പുലര്‍ത്താന്‍ മുന്നറിയിപ്പുണ്ട്. ഇതനുസരിച്ചുള്ള നിരീക്ഷണത്തിനും സുരക്ഷാക്രമീകരണത്തിനും ഡി.ജി.പി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button