KeralaLatest News

ശബരിമലയില്‍ സ്ത്രീകളെ തടയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന് രാവിലെ പോലീസ് സ്ഥിരീകരിച്ചിരുന്നു

തിരുവനന്തപുരം: ശബരിമലയില്‍ ആര് ദര്‍ശനത്തിനെത്തിയാലും പ്രായം നോക്കേണ്ടതില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.. ശബരിമലയില്‍ ആര്‍ക്കും ദര്‍ശനം നടത്താം. സുപ്രീം കോടി വിധിക്കപു ശേഷം ശബരിമലയില്‍ എത്തുന്നവരുടെ പ്രായം പരിശേധിക്കുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദര്‍ശനം നടത്തണമെന്ന അപേക്ഷയുമായി ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും പോലീസിന് അപേക്ഷ ികട്ടിയിട്ടുണ്ടോ എന്നറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങള്‍ വഴിയുള്ള സ്ഥിരീകരണം മാത്രമേയുള്ളൂവെന്നും താന്‍ ദേവസ്വംബോര്‍ഡിനോടോ പോലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന് രാവിലെ പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ശശികല ത് നിഷേധിക്കുകയായിരുന്നു. തനിക്ക് ദര്‍ശനം നടത്താന്‍ പോലീസ് അനുവാദം നല്‍കിയില്ലെന്നാണ് ശശികല പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചു എന്ന രീതിയില്‍ സന്നിധാനത്തു നിന്നുള്ള സിസിടിവി വീഡിയോകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയും യുവതി ദര്‍ശനം നടത്തി എന്ന് സര്‍ക്കാരും വ്യക്തമാക്കുകയായിരുന്നു. അതേസമയം 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചാരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

എന്നാല്‍ ശശികല ദര്‍ശനം നടത്തിയെന്ന് പറയുന്ന ദൃശ്യങ്ങള്‍ ഇന്റലിജന്‍സ് പരിശോധിച്ചിരുന്നു. 10.51 ന് ഒരു സ്ത്രീ മറ്റൊരു അയ്യപ്പനുമൊത്ത് ശ്രീകോവിലിന് ഇടതുഭാഗത്തുകൂടി നടന്നുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 10.46 എന്ന സമയത്ത് സിസിടിവിയില്‍ രേഖപ്പെടുത്തിയ ദൃശ്യങ്ങളും ഇതിന് സമാനമാണ്. ഇവ രണ്ടും പരിശോധിച്ച് ഇതില്‍ കാണുന്ന സ്ത്രീ ശശികല അല്ല എന്ന നിഗമനത്തിലാണ് ഇന്റലിജന്‍സ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button