Latest NewsKerala

കണ്ണൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍: ബിജെപി ഓഫീസിന് നേരെ ബോംബേറ്. ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളപട്ടണം പുതിയതെരു ബിജെപി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചിറക്കല്‍ ധനരാജ് തിയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫീസ് നേരെ പെട്രോള്‍ ബോംബാണെറിഞ്ഞത്. ഓഫീസിനകത്തുണ്ടായിരുന്ന ബോര്‍ഡുകളും കൊടികളും കത്തിനശിച്ചു. മേല്‍ക്കൂര ഭാഗികമായി തീപിടിച്ചു. ഓഫീസിന് മുന്നില്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന 53കാരന്‍ സുരേശനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരിയാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന്റെ പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close