Latest NewsIndia

വീണ്ടും വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍ : തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടത്തിയിരുന്ന മറ്റൊരു പ്രഥമ വാഗ്ദാനവും നിറവേറ്റി. മധ്യപ്രദേശ് പൊലീസ് സേനയിലെ എല്ലാ അംഗങ്ങള്‍ക്കും  മുപ്പത്തിയെട്ട് വര്‍ഷത്തിന് ശേഷം  ആഴ്ചയില്‍ ഒരു ദിവസം അവധി എന്ന വാഗ്ദാനമാണ് പാലിച്ചത്. ഡി ജി പി ഋഷി കുമാര്‍ ശുക്ലയാണ് അവധി അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്.

നേരത്തെ ആര്‍ജിത അവധി, ആനുവല്‍ ലീവ്, സിക്ക് ലീവ്, കാഷ്വല്‍ ലീവ് എന്നിവയ്ക്ക് മാത്രമായിരുന്നു അര്‍ഹത. വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് മുഖ്യമന്ത്രി കമല്‍ നാഥ് ട്വിറ്ററിലൂടെയും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button