KeralaLatest News

ശബരിമല: കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തെ എതിര്‍ത്ത് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്ത കോണ്‍ഗ്രസ് എം.പിമാരെ തടഞ്ഞ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. യുവതീ പ്രവേശനത്തിനെ തുടര്‍ന്ന് കേരളത്തില്‍ കോണ്‍ഗ്‌സ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിലും കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി എം.പിമാര്‍ കറുത്ത റിബ്ബണുമായി എത്തുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട സോണിയാ ഗാന്ധി ഇത് തടയുകയായിരുന്നു.

കറുത്ത റിബ്ബണ്‍ വിതരണം ചെയ്യുന്നത് കണ്ട സോണിയ എംപിമാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് ശബരിമല യുവതികള്‍ പ്രവേശിച്ചതിലുള്ള പ്രതിഷേധമാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സോണിയ ഇടപെട്ട് ഇത് തടയുകയായിരുന്നു. ‘ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യ’ത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞതായാണം് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്് ചെയ്തത്.

പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാം. എന്നാല്‍ ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ എംപിമാര്‍ പ്രതിഷേധിക്കരുതെന്നും സോണിയ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ്‌സ്വീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button