KeralaLatest News

പ്രതിഷേധം ഉണ്ടാകാതിരുന്നിട്ടും പോലീസ് മടക്കി അയച്ചെന്ന് യുവതിയുടെ പരാതി

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിയായ ശശികലയെന്ന യുവതിക്ക് ശബരിമലയിൽ ദർശനം നടത്താൻ കഴിഞ്ഞില്ല. പ്രതിഷേധം ഉണ്ടാകാതിരുന്നിട്ടും പോലീസ് നിർബന്ധിച്ച് മടക്കി അയക്കുകയായിരുന്നുവെന്ന് ശശികല പരാതി പറഞ്ഞു. പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് സംസാരിച്ചു.

വ്രതം നോറ്റാണ് എത്തിയതെന്നും ഗര്‍ഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. തനിക്ക് ഭയമില്ലെന്നും താൻ യഥാർത്ഥ ഭക്തയാണെന്നും അവർ പറഞ്ഞു.ശശികലയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി.

47കാരി ഇന്നലെ വൈകുന്നേരം ശബരിമല ദര്‍ശനത്തിന് എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചു. പോലീസിന്റെ അനുമതിയോടെ ഏഴുമണിക്ക് മലകയറാന്‍ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button