KeralaLatest News

യുവതികള്‍ ശബരിമലയില്‍ എത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടി, പാതിരാത്രി ആര്‍ക്കും അങ്ങനെ ചെയ്യാം : ജി മാധവന്‍ നായര്‍

കോഴിക്കോട് : ശബരിമല സ്ത്രീ പ്രവേശനം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് വിമര്‍ശിച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ രംഗത്ത്.

പാതിരാത്രി ആര്‍ക്കു വേണേലും അങ്ങനെ ചെയ്യാം പക്ഷെ അത് ഭീരുത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്. അതില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ? പിന്നെ എന്തുകൊണ്ടാണ് ഹിന്ദു വിഭാഗത്തെ മാത്രം ലക്ഷ്യകേന്ദ്രമാക്കുന്നത്. ഇത് രാഷ്ട്രീയ അജണ്ടയാണെന്നും’ മാധവന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തിന് പകരം സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത് പ്രളയത്തിന് ശേഷം തകര്‍ന്ന കേരളത്തിനെ പുനര്‍ നിര്‍മ്മിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button