Latest NewsIndia

സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിംല: സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഹിമാചൽ പ്രദേശിലെ സിർമർ ജില്ലയിൽ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ സൻഗ്രയിലെ ദാവ് പബ്ലിക് സ്കൂളിലെ സമീർ (5), ആദർശ് (7), കാർത്തിക് (14), അഭിഷേക്, സഹോദരി സഞ്ജന, നൈതിക് ചൗഹാൻ എന്നിവരാണ് മരിച്ചത്.
കുട്ടികളുമായി സ്കൂളിലേക്ക് പോകുന്ന വഴി വണ്ടി റോഡിൽനിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വാർത്ത വിതരണ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്തത്.

 ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. പരിക്കേറ്റ 12ഓളം വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില അതീവഗുരുതമാണെന്നും ബസ് ഡ്രൈവർ സ്വരൂപിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു. അതേസമയം തകർന്ന ബസിൽ നിന്ന് മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം വളരെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button