Latest NewsIndia

വാചകമടി കൊണ്ട് മാത്രം മോദിയെ തോല്‍പ്പിക്കാനാവില്ല : പ്രതിപക്ഷത്തോട് ജിഗ്നേഷ് മേവാനി

അഹമ്മദബാദ് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെങ്കില്‍ വാചകമടി മാത്രം പോരെന്ന് ഗുജറാത്തിലെ യുവ എംഎല്‍എ ജിഗ്നേഷ് മേവാനി.

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന ഐക്യം ഇപ്പോള്‍ പ്രതിപക്ഷ നിരയിലില്ലെന്നും മേവാനി കുറ്റപ്പെടുത്തി. കര്‍ഷകരുടെ ആത്മഹത്യയും തൊഴിലിലായ്മയും ഉയര്‍ത്തി കാട്ടുവാന്‍ പ്രതിപക്ഷം മടി കാണിക്കുകയാണ്.

മോദി വിരുദ്ധ കടന്നാക്രമണ പ്രസ്താനവകളെ ഇടതുപക്ഷക്കാരും അംബേദ്കറേറ്റുകളും മറ്റു ചില വിഭാഗക്കാരും മാത്രമേ അംഗീകരിക്കു. എന്നാല്‍ അഴിമതിയും മറ്റും ഉയര്‍ത്തിക്കാട്ടുന്നതിലൂടയെ കൂടുതല്‍ ജനപിന്തുണ നേടുവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിഗ്നേഷ് മേവാനി പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ വിമര്‍ശനം അഴിച്ചു വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button