NattuvarthaLatest NewsCrime

പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ പതിനെട്ടുകാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു

കണ്ണൂര്‍ : ബന്ധുവായ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി. തളിപറമ്പ് കപ്പാലത്തെ പി.ആശിഖിനെയാണ് നാലംഗ ഗുണ്ടാ സംഘം മര്‍ദ്ദിച്ചത്.

സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച യുവാവിനെ മൂന്ന് തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ വിരോധം തീര്‍ക്കാനാണ് മര്‍ദ്ദനമെന്നാണ് പരാതി.

ആഷിഖിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ഒരു വീട്ടില്‍ കൊണ്ടു പോയി അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഇവിടെ നിന്നും മോചിതനായി അവശ നിലയില്‍ വീട്ടിലെത്തിയ ആഷിഖ് സംഭവം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
====

shortlink

Related Articles

Post Your Comments

Related Articles


Back to top button