Latest NewsUAEGulf

യുഎഇയിലെ തിരക്കേറിയ റോഡില്‍ കാറിന് തീപിടിച്ചു

അബുദാബി: തിരക്കേറിയ റോഡില്‍ കാറിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ശൈഖ് സായിദ് റോഡിൽ മെഴ്‍സിഡസ് ജി ക്ലാസ് എസ്‍യുവിക്കാണ് തീപിടിച്ചത്.  മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുവാൻ ഇത് കാരണമായി. രാവിലെ എട്ട് മണിയോടെയാണ് ദൃക്സാക്ഷികള്‍  തീപിടിത്തമുണ്ടായ വിവരം അധികൃതരെ അറിയിച്ചത്. ശേഷം 8.45ഓടെ വാഹനം ഇവിടെ നിന്ന് നീക്കം ചെയ്തപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിത്തീര്‍ന്നിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വാഹനം നീക്കം ചെയ്തിട്ടും ഏറെനേരം ഗതാഗതക്കുരുക്ക് തുടര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button