UAELatest News

ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടു

അല്‍-ഐന്‍•മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

ശനിയാഴ്ച രാത്രി 11.40 ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം യു.എ.ഇ സമയം ഞായറാഴ്ച പുലര്‍ച്ചെ 1.25 ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.

മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാണ് വിമാനം വഴിതിരിച്ചുവിട്ടതിന് കാരണമായി പറയുന്നത്. എന്നാല്‍ ആകാശം തെളിഞ്ഞതായിരുന്നുവെന്ന് ചില യാത്രക്കാര്‍ പറഞ്ഞു.

നാല് മണിക്കൂറോളം തങ്ങള്‍ അല്‍-ഐന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായി യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. പിന്നീട് അല്‍-ഐനില്‍ നിന്നു പുറപ്പെട്ട വിമാനം രാവിലെ 6.30 ഓടെയാണ് ഷാര്‍ജയില്‍ എത്തിയത്.

വിമാനത്തിന് ദുബായിലും ഇറങ്ങാന്‍ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അല്‍-ഐനിലേക്ക് തിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button