KeralaLatest News

വെട്ടിപ്പും തട്ടിപ്പും ഇനി നടക്കില്ല; മേല്‍നോട്ടത്തിന് ജനകീയ വിജിലന്‍സ് സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകളുടെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാന്‍ പുതിയപദ്ധതി വരുന്നു. ഗ്രാമീണ തലത്തില്‍ റേഷന്‍ കടകളുടെ മേല്‍നോട്ടത്തിനായി വിജിലന്‍സ് സമിതികള്‍ വരുന്നു. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സമിതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുവിതരണ വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്.

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സമിതികള്‍ക്ക് കൈമാറാം. നിശ്ചിത ഇടവേളകളില്‍ ചേരുന്ന യോഗം പ്രശ്നം ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ തയ്യാറാക്കും. റേഷന്‍ ധാന്യങ്ങളുടെ ലഭ്യതയ്ക്ക് പുറമേ അളവും ഗുണനിലവാരവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അംഗീകാരമുളള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധി, കാര്‍ഡുടമകളായ പട്ടികജാതി- പട്ടികവര്‍ഗ , വനിതാ, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ട നാലുപേര്‍, ഭക്ഷ്യസുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ സാമൂഹിക പ്രവര്‍ത്തകര്‍, തുടങ്ങിയവരായിരിക്കും സമിതി അംഗങ്ങള്‍. ഇവരെ ഗ്രാമസഭയാണ് തെരഞ്ഞെടുക്കുന്നത്.

shortlink

Post Your Comments


Back to top button