Latest NewsUAE

യുഎഇയിൽ വൻ ലഹരിമരുന്ന് വേട്ട : ഏഷ്യക്കാർ പിടിയിൽ

അബുദാബി : യുഎഇയിൽ വൻ ലഹരിമരുന്ന് വേട്ട. ഏഷ്യൻ രാജ്യത്തുനിന്ന് മത്സ്യബന്ധന ബോട്ടിൽ കടൽമാർഗം യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 231 കിലോ ഹെറോയിനാണു പിടിച്ചെടുത്തത്. നിരവധി ചാക്കുകളിലായി ബോട്ടിലെ രഹസ്യ അറകളിലാണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. രണ്ടു ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തുടർ നടപടികൾക്കായി ലഹരിമരുന്ന് നിർമാർജന വിഭാഗത്തിന് കൈമാറി.

കര, നാവിക, വ്യോമ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞതെന്ന് അബുദാബി പൊലീസ് ഡയറക്ടർ ജനറലൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button