Latest NewsFunny & Weird

ഇങ്ങനെ ഒരു പാചകം നിങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടാവില്ല; വൈറലായി വീഡിയോ

പാചകലയില്‍ അഗ്രഗണ്യരായ മലയാളികളുടെ പാചക കലയെയും ആസ്വാദനത്തെയും വളരെ വ്യത്യസ്തമായ രീതിയില്‍ പാചകം ചെയ്തുകാണിക്കുകയാണ് മുംബൈ സ്വദേശിയായ സാവന്‍ ദത്ത. മലയാളികളുടെ ഇഷ്ടവിഭവമായ മുട്ടറോസ്റ്റാണ് സെറ്റുസാരിയുടുത്ത് മുല്ലപ്പൂവും ചൂടി ആഭരണങ്ങളിഞ്ഞ് മലയാളിത്തനിമയില്‍ എത്തി പാട്ടുപാടി അസ്വദിച്ചുകൊണ്ട് സാവന്‍ തയ്യാറാക്കുന്നത്.

മൂന്ന് മിനിറ്റ് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ 34,797 പേരാണ് ഇതുവരെ കണ്ടത്. മെട്രോനോം എന്ന സോങ് ബ്ലോഗ് യൂട്യൂബ് ചാനലിലൂടെയാണ് സാവന്‍ തന്റെ വിഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. 18,605 വരിക്കാരുള്ള സാവന്റെ മെട്രോനോം ജീവിതം, യാത്ര, ഭക്ഷണം എന്നിവയാണ് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഗാനരചയിതാവും ഗായികയുമായ സാവന്‍ തന്റേതായ ശൈലിയിലാണ് ഗാനങ്ങള്‍ ആലപിക്കാറുള്ളത്.

Tags

Post Your Comments


Back to top button
Close
Close