NattuvarthaLatest News

തേങ്ങ പറിക്കാന്‍ ആളെ കിട്ടിയിലേല്‍ വിഷമിക്കേണ്ട : കല്ലെറിഞ്ഞു തേങ്ങ വീഴ്ത്തുന്ന യുവാവ് വൈറല്‍

കൊച്ചി : തെങ്ങില്‍ കയറി തേങ്ങ പറിക്കാന്‍ ആളെ കിട്ടുന്നില്ലായെന്നത് എന്നത് ഇന്നും മിക്കവരും ഉന്നയിക്കുന്ന ഒരു പരാതിയാണ്. തെങ്ങു കയറ്റക്കാരുടെ ദൗര്‍ലഭ്യമാണ് പ്രധാന കാരണം.

മാസങ്ങള്‍ക്ക് മുന്‍പെ വിളിച്ച് പറഞ്ഞ് കണ്ണില്‍ എണ്ണയൊഴിച്ച് കാത്ത് നിന്നാലാണ് പലപ്പോഴും തെങ്ങു കയറ്റക്കാര്‍ വീട്ടിലെത്തുക. അപ്പോഴേക്കും ചിലപ്പോള്‍ തേങ്ങയെല്ലാം ഉണങ്ങി താഴ വീഴിട്ടുണ്ടാകും. എന്നാല്‍ മാങ്ങ പറിക്കുന്നത് പോലെ എളുപ്പത്തില്‍ ഒരു കല്ലെടുത്ത് എറിഞ്ഞ് തേങ്ങ പറിക്കുന്ന യുവാവിന്റെ ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

കല്ലെടുത്ത തെങ്ങിന്റെ മുകളിലേക്ക് എറിയുന്ന ഒറ്റയേറില്‍ തന്നെ തേങ്ങ താഴേക്ക് വീഴുന്നു. മാത്രമല്ല ഉരുണ്ട് ഉരുണ്ട് ഒടുവില്‍ യുവാവിന്റെ കാലിനടുത്തേക്ക് തന്നെ തേങ്ങ വന്നു നില്‍ക്കുന്നുവെന്നതാണ ഏറെ രസകരമായ ക്ലൈമാക്‌സ്.

വീഡിയോ കാണാം

https://www.facebook.com/varietymedia.in/videos/566320300499101/

shortlink

Related Articles

Post Your Comments

Related Articles


Back to top button