CricketLatest News

ഓസ്‌ട്രേലിയയിൽ ആദ്യമായി ഇന്ത്യക്ക് ചരിത്ര നേട്ടം

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ത്യക്ക് ആദ്യമായി ടെസ്റ്റ് പരമ്പര വിജയം.ഓസ്‌ട്രേലിയയെ 2 -1 നാണ് ഇന്ത്യ തോൽപ്പിച്ചത്. മഴ തടസ്സപ്പെടുത്തിയ സിഡ്‌നി ടെസ്റ്റ് സമനിലയിലായി. ആദ്യ പരമ്പര നേട്ടം പന്ത്രണ്ടാം പര്യടനത്തിലാണ് ഉണ്ടായത്. 3 സെഞ്ച്വറിയുമായി ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം. ഫാസ്റ്റ് ബൗളർമാരുടെ മികവും ഇന്ത്യയുടെ വിജയത്തിന് കാരണമായി

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് എല്ലാവരും പുറത്തായി. ഫോളോഓണ്‍ ചെയ്ത ശേഷം രണ്ടാം ഇന്നിങ്സ്  ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴയും വെളിച്ചക്കുറവും വില്ലനായെത്തുന്നത്. നാലാം ദിവസം ആദ്യത്തേയും അവസാനത്തേയും സെഷന്‍ മഴയെടുത്തു. അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button