Latest NewsKerala

ഉത്സവത്തിനിടെ രണ്ട് ആനകള്‍ വിരണ്ടോടി: നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: ഉത്സവത്തിനിടെ എഴുന്നുള്ളിച്ചെത്തിയ രണ്ട് ആനകള്‍ വിരണ്ടോടി. പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. തുടര്‍ന്ന് ആളുകള്‍ പേടിച്ചോടിയതിനെ തുടര്‍ന്നുള്ള തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേവിക (21) ഗ്രീഷ്മ (19) ആനപ്പുറത്തുണ്ടായിരുന്ന നിതിന്‍ (18) സുദര്‍ശന്‍, സുധീഷ്, സുമേഷ് തുടങ്ങിയവര്‍ക്കാണ് പരിക്ക്.

നന്തിലത്ത് ഗോപാലകൃഷ്ണന്‍, നായരമ്പലം രാജശേഖരന്‍ എന്നീ അനകളാണ് ഇടഞ്ഞത്. അതേസമയം കഴിഞ്ഞ രണ്ട് ആഴ്ചയായ് ആനകളെ വിശ്രമമില്ലാതെ എഴുന്നള്ളിക്കുകയായിരുന്നെന്നും ഇവയ്ക്ക് ആവശ്യമായ ഭക്ഷണമോ, വെള്ളമോ ഉടമകള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്. ഇതിനെ തുടര്‍ന്ന് ആനയുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആനകള്‍ക്ക് എഴുന്നള്ളത്തിനെത്തിക്കുന്നതില്‍ വിലക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button