Latest NewsIndia

  അറിവാണ്  സ്ത്രീകള്‍   ആയുധമാക്കേണ്ടത് ;ഇന്ദിരാ​ഗാന്ധിക്ക് മികവ് തെളിയിക്കാന്‍ സംവരണം വേണ്ടിവന്നില്ല: നിതിന്‍ ​ഗഡ്കരി

ന്യൂഡല്‍ഹി :  സ്ത്രീസംവരണം അത്യാവശ്യമാണെന്നും എന്നാല്‍ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പിന്തുണയോടെയല്ല, അറിവിന്റെ അടിസ്ഥാനത്തിലാകണം അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കണ്ടതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ​ഗഡ്കരി. ഉദാഹരണമായി അദ്ദേഹം ഇന്ധിരാഗന്ധിയെ ഓര്‍മ്മിപ്പിച്ചു.

മുന്‍ വനിതാ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിക്ക് മികവ് തെളിയിക്കാന്‍ സ്ത്രീ സംവരണം വേണ്ടിവന്നില്ല, പാര്‍ട്ടിയിലെ പുരുഷ നേതാക്കളേക്കാല്‍ മികച്ച ഭരണം കാഴ്ച വച്ച ഭരണാധികാരി ആയിരുന്നു ഇന്ദിരയെന്നും ​ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നാ​ഗ്പൂരില്‍ വനിതാ സ്വയം സഹായ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. പിടിഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

‘വനിതാ സംവരണത്തിന് എതിരല്ല. എന്നാല്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ച്‌ എതിരഭിപ്രായമാണുള്ളത്.” നിതിന്‍ ​ഗഡ്കരി പറയുന്നു. മറ്റ് നേതാക്കളേക്കാള്‍ മികവ് തെളിയിക്കാന്‍ ഇന്ദിരാ​ഗാന്ധിക്ക് കഴിഞ്ഞത് സംവരണം ഉണ്ടായിരുന്നത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

സ്ത്രീ സംവരണത്തിന്റെ പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ തിളങ്ങിയ വനിതകളാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജും ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമെന്ന് നിതിന്‍ ​ഗഡ്കരി ചുണ്ടിക്കാട്ടി.

ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പിന്തുണയോടെയല്ല, അറിവാണ് സ്ത്രീകള്‍ ആയുധമാക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button