Latest NewsMobile PhoneTechnology

ഷവോമിയുടെ ഈ ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം

ഷവോമിയുടെ Mi A2 വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം. ഷവോമിയുടെ ഏറ്റവും മികച്ച ക്യാമറയുള്ള ഫോണിന് 13999 രൂപയാണ് ഓഫർ വില. 17499 രൂപ വിലയുണ്ടായിരുന്ന ഫോണാണ് ഇത്രയും വിലക്കുറവിൽ വിൽപ്പന നടത്തുന്നത്.

സോണിഐമാക്‌സിന്റെ സെന്‍സറടങ്ങിയ 12+20 ഡ്യൂവല്‍ റിയർ ക്യാമറ 20 മെഗാ പിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് പ്രധാന പ്രത്യേകത. 5.99 ഇഞ്ച് FHD + ഡിസ്‌പ്ലെ 2160 × 1080 പിക്‌സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സർ, 3,010 എംഎഎച്ച് ബാറ്ററി എന്നിവ മറ്റു പ്രത്യേകതകൾ. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് ഫോൺ(മൈക്രോ എസ്ഡി കാര്‍ഡ് സംവിധാനം ഫോണില്‍ ഇല്ല) ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാകും പ്രവർത്തിക്കുക.

Mi A1ന് ലഭിച്ച സ്വീകാര്യത Mi A2വിന് ലഭിച്ചിരുന്നില്ല. ബാറ്ററിയില്‍ മികവ് പുലര്‍ത്താന്‍ കഴിയാതെ പോയതും ഹെഡ്‌ഫോണ്‍ ജാക്ക് ഒഴിവാക്കിയതുമാണ് കാരണം. എന്നാല്‍ ക്യാമറയിലും ഡിസ്‌പ്ലേ ക്വാളിറ്റിയിലും എ1നെ അപേക്ഷിച്ച് A2 മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button